റോഡിലെ കുഴികളിൽ വാഴനട്ട് യൂത്ത് ലീഗ് പ്രതിഷേധം

കോതമംഗലം: മുസ്​ലിം യൂത്ത് ലീഗ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രധാന പാതയായ ആലുവ-മൂന്നാർ റോഡിലെ മരണക്കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു. നിരവധി വിനോദസഞ്ചാരികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. കുഴികളിൽ വീണ് ധാരാളം അപകടം സംഭവിക്കുന്നുണ്ട്. കാൽനടക്കാർക്കുപോലും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്തവണ്ണം മരണക്കുഴികളായി മാറിയ സഹചര്യത്തിലാണ് പ്രതിഷേധം. പ്രതിഷേധ സംഗമം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റ്​ അബു കൊട്ടാരം ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വാസിഫ് ഷാഹുൽ അധ്യക്ഷത വഹിച്ചു. കെ.എം. ആസാദ്, പി.എം. ഷമീർ, ഷരീഫ് കൊട്ടാരം, പി.എം. ഷമീർ, അൻഷാദ് കുരുവിനാംപാറ, അജ്മൽ കമ്പിനിപ്പടി, ഇഖ്ബാൽ നെല്ലിക്കുഴി, അബു മുളാടൻ എന്നിവർ പ​ങ്കെടുത്തു. EM KMGM 5 vazha ആലുവ-മൂന്നാർ റോഡിലെ കുഴികളിൽ വാഴനട്ട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.