ഹരിതകർമ സേനക്ക് ട്രോളി വിതരണം ചെയ്തു

അരൂർ: ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനയുടെ തൊഴിൽ സൗകര്യത്തിനായി ട്രോളികൾ വിതരണം ചെയ്തു. പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ ട്രോളി വിതരണ ഉദ്ഘാടനം പ്രസിഡന്‍റ്​ രാഖി ആന്‍റണി നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ എം.പി. ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ ബി.കെ. ഉദയകുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് ശിഹാബുദ്ദീൻ, മെംബർമാരായ സുമ ജയകുമാർ, കവിത ശരവണൻ, ഇ.വി. തിലകൻ, പഞ്ചായത്ത് അസി. സെക്രട്ടറി ശ്യാംകുമാർ എന്നിവർ പങ്കെടുത്തു. 28,000 രൂപ വീതം വില വരുന്ന അഞ്ച്​ ലക്ഷം രൂപയുടെ പദ്ധതിയാണ് ട്രോളി വിതരണത്തിനും യൂനിഫോം വിതരണത്തിനുമായി പഞ്ചായത്ത് ബജറ്റിൽപെടുത്തിയത്. ഓരോ വാർഡിലെയും പ്ലാസ്റ്റിക് മാലിന്യം സംഭരിച്ച് കൃത്യമായ സംവിധാനത്തിലൂടെ റീസൈക്ലിങ്​ പ്ലാന്റിലേക്ക്​ എത്തിച്ച് മാലിന്യ നിർമാർജനമാണ് ഹരിതകർമ സേനയുടെ ദൗത്യം. ചിത്രം : അരൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനക്ക്​ വിതരണം ചെയ്ത ട്രോളികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.