മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന ബൈപാസായ ഇ.ഇ.സി മാര്‍ക്കറ്റ് റോഡിലെ ഇരുവശവും കട്ടവിരിച്ച് മനോഹരമാക്കുന്ന നടപടിക്ക് തുടക്കം. ഒന്നേകാൽകോടി ചെലവിൽ ബി.എം ബി.സി നിലവാരത്തിൽ റോഡ് ടാർചെയ്തതിന് പിന്നാലെയാണ് ഇരുവശവും കട്ടവിരിക്കുന്നത്. കീച്ചേരിപ്പടിയിൽനിന്നാണ് ആരംഭിച്ചത്. നഗരസഭയുടെയും കൃഷിവകുപ്പിന്റെയും കീഴിലായിരുന്ന റോഡ് മുൻ എം.എൽ.എ എൽദോ എബ്രഹാമിൻെറ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ ടാറിങ്ങാണ് ഒരുമാസം മുമ്പ് നടത്തിയത്. ഇതിനുപിന്നാലെയാണ് ഇരുവശവും കട്ടവിരിക്കുന്നത്. ഇതിനുപുറമെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓടയും നിർമിക്കുന്നുണ്ട്. നിർമാണം അവസാനഘട്ടത്തിലാണ്. കട്ടവിരിക്കലും ഓടനിർമാണവും പൂർത്തിയാകുന്നതോടെ ഒരു ലെയർ ടാറിങ്ങുകൂടി നടത്തും. എം.സി റോഡിലെ വെള്ളൂർകുന്നം കവലയിൽ തുടങ്ങി കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കീച്ചേരി പടിയിൽ അവസാനിക്കുന്ന ഒരുകിലോമീറ്റർ റോഡ് കുണ്ടും കുഴിയുമായി വർഷങ്ങളോളം കിടന്നിരുന്നു. റോഡ് കാൽനൂറ്റാണ്ട് മുമ്പ് നഗരസഭ മുൻകൈയെടുത്താണ് നിർമിച്ചത്. ഇ.ഇ.സി മാർക്കറ്റിൻെറ ഭാഗം വരെയാണ് നഗരസഭ നിർമിച്ചത്. ബാക്കിഭാഗം പൊതുമരാമത്ത് വകുപ്പിന്‍റേതാണ്. എന്നാൽ, അറ്റകുറ്റപ്പണി നടക്കുമ്പോൾ മുഴുവൻ ഭാഗവും നഗരസഭതന്നെ ചെയ്യണമെന്ന വാദവുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി നടക്കാറുമില്ലായിരുന്നു. തർക്കങ്ങളെ തുടർന്ന് നഗരത്തിലെ പ്രധാന ബൈപാസ് റോഡ് അഞ്ചുവർഷം തകർന്നുകിടന്നതും ചരിത്രമാണ്. ചിത്രം. ഇ.ഇ.സി മാർക്കറ്റ് റോഡിൻെറ ഇരുവശവും കട്ടവിരിക്കാൻ ആരംഭിച്ചപ്പോൾ EM Mvpa 1 Road
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.