ആലപ്പുഴ: പൊലീസുകാർക്കായി ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആരംഭിച്ച ആക്സിഡന്റ് ട്രീറ്റ്മെന്റ് പ്രോഗ്രാം വിത്ത് പബ്ലിക് സപ്പോർട്ടിന്‍റെ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് നിർവഹിച്ചു. അപകടമരണം കുറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രോഗ്രാം പൊലീസ് സേനക്ക് ഏറെ ഉപയോഗപ്രദമാണെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിലെ നൂറോളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. റോഡപകടങ്ങൾ, മുങ്ങിമരണം തുടങ്ങി എമർജൻസി അവസരങ്ങളിൽ നൽകേണ്ട ഫസ്റ്റ് എയ്ഡ് ചികിത്സകൾ സംബന്ധിച്ച പ്രായോഗിക പരിശീലനം നൽകി. ഇപ്രകാരം ട്രെയിനിങ് ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്റ്റേഷനുകളിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥർക്കും പരിശീലനം ലഭ്യമാക്കും. ആശുപത്രി മാനേജിങ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലപ്പുഴ അഡീഷനൽ എസ്.പി ആർ.ഡി അജിത്, ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ജോസ് ആർ, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. നവീൻ പിള്ള, കൺസൾട്ടന്‍റ് ന്യൂറോ സർജൻ, ഡോ. ആർ. രാജീവ്, കൺസൾട്ടന്‍റ് എമർജൻസി മെഡിസിൻ ഡോ. അരുൺ രാജ്, സൈക്കോളജിസ്റ്റ് ഡോ. ഹരി എസ്. ചന്ദ്രൻ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. ട്രെയിനിങ്ങിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. apl police ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആരംഭിച്ച ആക്സിഡന്റ് ട്രീറ്റ്മെന്റ് പ്രോഗ്രാം വിത്ത് പബ്ലിക് സപ്പോർട്ടിന്‍റെ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.