ഓട്ടോ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

മണ്ണഞ്ചേരി: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് വളവുങ്കൽ ആന്‍റണി (അന്തച്ചൻ -77) മരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരക്ക് സൈക്കിളിൽ പള്ളിയിലേക്ക്​ പോകുമ്പോൾ ആര്യാട് ആസ്പിൻവാൾ ജങ്​ഷന് സമീപത്തായിരുന്നു അപകടം. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച പത്തിന് ആര്യാട് ചെറുപുഷ്‌പം ദേവാലയ സെമിത്തേരിയിൽ. അവിവാഹിതനാണ്. --------- പടം: apd antony 77 mny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.