കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് വാര്‍ഡിൽ അജ്ഞാത ജീവിയുടെ ശല്യം. ഇതിനകം പല വീടുകളിലെയും കോഴികളെയും ആടുകളെയും കാണാതായിട്ടുണ്ട്. കുറുക്കനാണ് രാത്രിയോ പകലെന്നോ ഇല്ലാതെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം വാര്‍ഡിലുള്ള കാടുപിടിച്ചുകിടന്ന പുല്ലുകാവുങ്ങല്‍ച്ചിറ കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ നാല് കുറുക്കനെ നാട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍, ഇതിനെ പിടിക്കാന്‍ കഴിഞ്ഞില്ല. പകല്‍ പാടത്തും കൈതകളുടെ ഇടയിലും മറ്റും ഇരിക്കുന്ന കുറുക്കന്‍ രാത്രിയായാല്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുകയാണ്. കോഴിയുടെയും മറ്റും ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്ത് വരുമ്പോഴേക്കും ഇവ ഓടിപ്പോയിരിക്കും. ഫോറസ്റ്റില്‍ പരാതി നല്‍കി ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പിടികൂടാനായില്ല. ഇതോടെ പരിസരത്ത് താമസിക്കുന്ന വളര്‍ത്തുമൃഗങ്ങളുള്ളവർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.