ക്ഷേത്രത്തിലെ വെടിമരുന്ന് ഷെഡിലെ തീപിടിത്തം: രണ്ടുപേർ മരിച്ചു

പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിമരുന്ന്​ ഷെഡിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ്​ ചികിത്സയിലിരുന്ന രണ്ടുപേർ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് വാലുമ്മേൽ പരേതനായ രാജപ്പനാചാരിയുടെ മകൻ രാജേഷ് (41), പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് മറ്റത്തിൽ വീട്ടിൽ എം.പി. തിലകൻ (55) എന്നിവരാണ്​ മരിച്ചത്​. തിങ്കളാഴ്ച വൈകീട്ട് നാലിനുണ്ടായ അപകടത്തിൽ അഞ്ചുപേർക്കാണ്​ പരിക്കേറ്റത്​. ഇതിൽ നില ഗുരുതരമായ തിലകനെയും രാജേഷിനെയും കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​​​ പ്രവേശിപ്പിച്ചത്​. ഇവിടെ ചികിത്സയിലിരിക്കെ വെൽഡിങ്​ തൊഴിലാളിയായ രാജേഷ്​ ചൊവ്വാഴ്ച ഉച്ചയോടെയും പെയി​ന്‍റിങ്​ തൊഴിലാളിയായ തിലകൻ വൈകീട്ട്​ അഞ്ചിനുമാണ്​ മരിച്ചത്​. അപകടത്തിൽ പരിക്കേറ്റ വാലുമ്മേൽ വിഷ്ണു (28) തറമേൽ വന്ദനം വീട്ടിൽ ധനപാലൻ (55) മറ്റത്തിൽ വീട്ടിൽ അരുൺകുമാർ (60) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. ക്ഷേത്രത്തിൽ ഈ മാസം നടക്കുന്ന സപ്താഹത്തോടനുബന്ധിച്ച് പ്രത്യേക വഴിപാട് കൗണ്ടർ നിർമിക്കാനും പെയിന്റിങ്​ ഉൾപ്പെടെയുള്ള അനുബന്ധ ജേലികൾ ചെയ്തവരുമാണ്​ അപകടത്തിൽപെട്ടത്​. കതിന നിറക്കാൻ സൂക്ഷിച്ചിരുന്ന കരിമരുന്നിലേക്ക് വെൽഡിങ്​ റാഡിൽനിന്ന് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം. നിറച്ചുവെച്ചിരുന്ന കതിനകൾ കൂട്ടമായി പൊട്ടുകയും സൂക്ഷിച്ചുവെച്ചിരുന്ന കരിമരുന്നിന് തീ പിടിക്കുകയുമായിരുന്നു. കതിനകൾ പൊട്ടിത്തെറിച്ച് കെട്ടിടം ഭാഗികമായി തകർന്നു. രാജേഷിന്‍റെ മാതാവ്: സരോജിനി. ഭാര്യ: അശ്വതി. മക്കൾ: ശ്രീബാല, ശ്രീലക്ഷ്മി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. തിലകന്‍റെ ഭാര്യ: അനിത. മക്കൾ: അനന്തു, അശ്വന്ത്​. സംസ്കാരം പിന്നീട്​. APD rajesh രാ​ജേഷ്​ APD thilakan തിലകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.