ത്രിവർണ പതാകകൾ കൈമാറി

കൊച്ചി: റെസിഡന്‍റ്സ്​​ അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ 'ഓരോ വീട്ടിലും ത്രിവർണ പതാക' പദ്ധതി പ്രകാരം വീടുകളിൽ പതാകകൾ കൈമാറി. ജില്ല പ്രസിഡന്‍റ്​ കുമ്പളം രവി അബ്ദുൽ ഖാദറിന് കൈമാറി ഉദ്​ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ സുധ ദിലീപ് കുമാർ, കുരുവിള മാത്യൂസ് , കെ.വി.പി. കൃഷ്ണകുമാർ, സുന്ദരം, കെ.എസ്. ദിലീപ് കുമാർ, ഏലൂർ ഗോപിനാഥ്, രാധാകൃഷ്ണൻ കടവുങ്കൻ, കെ.കെ. വാമലോചനൻ, ഗോപിനാഥ കമ്മത്ത്, ഗ്രേസി തോമസ്, വേണു കറുകപ്പള്ളി, സി. ചാണ്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.