ഖാദി തുണിയിൽ നിർമിച്ച ദേശീയപതാകകൾ വിതരണം ചെയ്തു

മട്ടാഞ്ചേരി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ജൈൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ വീടുകളിൽ ഉയർത്താനായി കൈത്തറിയിൽ നിർമിച്ച ദേശീയ പതാകകൾ സൗജന്യമായി വിതരണം ചെയ്തു. മട്ടാഞ്ചേരി പനയപ്പിള്ളിയിലെ കോർപറേഷൻ കോളനി മേഖലയിൽ സംഘടിപ്പിച്ച ചടങ്ങ് മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മുകേഷ് ജൈൻ അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫിസർ എ. ഉണ്ണികൃഷ്ണൻ, ഫുട്ബാൾ പരിശീലകൻ റുഫസ് ഡിസൂസ, എം.എം. സലീം , എൻ.കെ.എം. ഷരീഫ് , വിപിൻ പട്ടേൽ എന്നിവർ സംസാരിച്ചു. ചിത്രം: മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് ദേശീയ പതാക വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.