കൊച്ചി: നഗരത്തിൽ നിലവിലുള്ള പരസ്യബോർഡുകളെല്ലാം അനധികൃതമാണെന്നും ആറ് വർഷമായി ഇവയിൽനിന്ന് ഒരു രൂപപോലും വരുമാനം കോർപറേഷന് ലഭിക്കുന്നില്ലെന്നും മേയർ എം. അനിൽകുമാർ. പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാനമെങ്ങും ഏകീകൃത നിരക്ക് ഈടാക്കണമെന്നാണ് സർക്കാർ ഉത്തരവ്. അനധികൃത പരസ്യബോർഡുകൾക്ക് 5000 രൂപ പിഴ ഈടാക്കാമെന്നും വ്യവസ്ഥയുണ്ട്. ബോർഡ് പുനഃസ്ഥാപിക്കണമെങ്കിൽ 5000 രൂപക്ക് പുറമെ മൂന്നിരട്ടി പിഴയും നൽകണം. എല്ലാവർഷവും പെർമിറ്റ് പുതുക്കണമെന്നാണ് നിയമം. എന്നാൽ, അധികൃതരുടെ അനാസ്ഥമൂലം പരസ്യബോർഡുകൾ വഴി ഒരു രൂപ പോലും വരുമാനം നേടാൻ കോർപറേഷൻ കഴിയുന്നില്ലെന്ന് ഭരണപ്രതിപക്ഷ ഭേദമന്യെ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ജി.എസ്.ടി വരുമാനം നഷ്ടമായ സാഹചര്യത്തിൽ കോർപറേഷന് പരസ്യബോർഡുകൾക്ക് മേൽനോട്ട നിരക്ക് ഈടാക്കാമെന്ന് സർക്കാർ മാർഗനിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരം കോർപറേഷൻ തുക പിരിക്കുന്നുണ്ടെന്ന് എൽ.ഡി.എഫ് കൗൺസിലർ പി.എസ്. വിജു ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോർപറേഷൻ ഈയിനത്തിൽ ഫീസ് ഈടാക്കുന്നുണ്ടോ, എത്ര തുകയാണ് ചാർജ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതിന് എക്സിക്യൂട്ടിവ് എൻജിനീയറെ മേയർ ചുമതലപ്പെടുത്തി. ഇത് ധനകാര്യസമിതി പരിശോധിച്ച് അടുത്ത കൗൺസിലിൽ റിപ്പോർട്ട് നൽകണമെന്നും മേയർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.