പീസ് വാലിയിൽ ആഘോഷം തീർത്ത് ഗാനതീരം

കോതമംഗലം: പീസ് വാലിയിലെ അന്തേവാസികൾക്കൊപ്പം ഒന്നാം വാർഷികം ആഘോഷിച്ച് പെരുമ്പാവൂരിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ഗാനതീരം. ജില്ല പഞ്ചായത്ത് മെംബർ റഷീദ സലിം ഉദ്ഘാടനം നിർവഹിച്ചു. പിന്നണി ഗായകൻ പ്രമീജ് പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. അതിഥികളായി സിനിമ- സീരിയൽ നടന്മാരായ ബിനു അടിമാലി, ഷിയാസ് കരിം, ഭീഷ്മ സിനിമ തിരക്കഥാകൃത്ത് ദേവദത്തൻ, മോഹൻ ജയൻ പാലാ എന്നിവർ സംബന്ധിച്ചു. പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, ഷാജി സരിഗ, ചേലകുളം റഹ്മാൻ, വ്യാപാരി വ്യവസായി സമിതി ജില്ല സമിതി അംഗം പി.എച്ച്. ഷിയാസ്, ഗാനതീരം ഭാരവാഹികളായ പരീത് വലിയപറമ്പിൽ, ഷൈമോൾ അലക്സ്, രാജൻ നൂറുദ്ദീൻ, ഷജീർ സൈനുദ്ദീൻ, നിമ്മി, ജോളി കാരിപ്ര തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.