റോട്ടോവിഷന്‍ കാര്‍ റാലിയില്‍ ആതിര മുരളി-സായുജ്യ ടീം ചാമ്പ്യൻമാർ

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ അപ്ടൗണ്‍ കേരളീയം മോട്ടോര്‍സ്പോര്‍ട്സ്​ അസോസിയേഷനുമായി സഹകരിച്ച് കാഴ്ചവൈകല്യമുള്ളവര്‍ക്കായി സംഘടിപ്പിച്ച റോട്ടോവിഷന്‍ കാര്‍ റാലിയില്‍ ആതിര മുരളി-സായുജ്യ ടീം ചാമ്പ്യൻമാരായി. റോട്ടറി വിഭാഗത്തില്‍ പത്മകുമാര്‍- അനീഷ് ചാമ്പ്യൻമാരായി. വിഷ്ണു ഉണ്ണികൃഷ്ണന്‍-കെ.ടി. സോമന്‍ ടീം രണ്ടാം സ്ഥാനവും മദന്‍-ടിനു ജോയി മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് മുത്തൂറ്റ് സി.എഫ്.ഒ ഉമ്മന്‍ കെ. മാമ്മന്‍ സമ്മാനങ്ങള്‍ നൽകി. സായുജ്യക്കാണ് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് സമീപത്തുനിന്ന്​ ആരംഭിച്ച കാര്‍ റാലി 45 കിലോമീറ്റര്‍ പിന്നിട്ടാണ് പൂര്‍ത്തിയാക്കിയത്. കപ്പിൾ ടീമില്‍ കിരണ്‍-സ്മിത ഒന്നാം സ്ഥാനത്തെത്തി. ലേഡീസ് ടീമില്‍ ആതിര മുരളി-സായുജ്യ ടീം ഒന്നാമതായി. ജില്ല ചാമ്പ്യന്‍മാരായി എറണാകുളത്ത് ഗിരിജയും തൃശൂരില്‍ സായുജ്യയും തിരുവനന്തപുരത്തുനിന്ന് എസ്. സ്മിതയും കോട്ടയത്തുനിന്ന് ടിനു ജോയിയും തെരഞ്ഞെടുക്കപ്പെട്ടു. ഫോട്ടോ : er chn1 കാഴ്ചവൈകല്യമുള്ളവര്‍ക്കായി സംഘടിപ്പിച്ച റോട്ടോവിഷന്‍ കാര്‍ റാലിയില്‍ സ്റ്റേറ്റ് ചാമ്പ്യന്‍ സായുജ്യക്ക് ഉമ്മന്‍ കെ. മാമ്മൻ പുരസ്‌കാരം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.