ബോട്ടിലെ കപ്പി തലയിൽവീണ്​ മത്സ്യത്തൊഴിലാളി മരിച്ചു

മട്ടാഞ്ചേരി: മത്സ്യബന്ധനത്തിനിടെ ബോട്ടിന്‍റെ കപ്പി തലയിൽ വീണ് പരിക്കേറ്റ് ഒഡീഷ സ്വദേശി ഭംഗ രാമയ്യ (27) മരിച്ചു. മുനമ്പം പള്ളിപ്പുറം സ്വദേശി അഭീഷ് ആൻറണിയുടെ 'അനുഗൃഹീതൻ' എന്ന ബോട്ടിലെ തൊഴിലാളിയായിരുന്നു. കൊച്ചി തീരത്തുനിന്ന് 27 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ ഞായറാഴ്ച വൈകീട്ട് ആറിനാണ് സംഭവം. 'കിങ്​' എന്ന മറ്റൊരു മത്സ്യബന്ധന ബോട്ട് കടന്നു പോയപ്പോൾ അനുഗൃഹീതൻ ബോട്ടിന്‍റെ വല കുടുങ്ങി വലിഞ്ഞ് റോപ്പ് പൊട്ടി കപ്പി രാമയ്യയുടെ തലയിൽ വീണെന്ന്​ പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ്​ അഴീക്കോട് കോസ്റ്റൽ പൊലീസിന്‍റെ അതിവേഗ ബോട്ട് കടലിൽ പോയി രാത്രി 10 ഓടെ മുനമ്പം ഹാർബറിൽ രാമയ്യയെ എത്തിച്ചു. തുടർന്ന് റോഡ് മാർഗം എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച മുനമ്പം ഹാർബറിൽനിന്നാണ്​ രാമയ്യ ഉൾ​പ്പെട്ട സംഘം മത്സ്യബന്ധനത്തിന് പോയത്​. കോസ്റ്റൽ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.