ദലിതർക്ക് ഭൂമി വേണ്ടെന്ന പൊതുബോധം മാറ്റണം- സണ്ണി എം.കപിക്കാട്

കാക്കനാട്: കോർപറേറ്റ് മൂലധന നിക്ഷേപ വികസനത്തിന്റെ ഇരകളാക്കപ്പെടുന്നതും പുറന്തള്ളപ്പെടുന്നതും ദലിത്, ആദിവാസി ജനവിഭാഗങ്ങളാണെന്നും ദലിതർക്ക് ഭൂമി വേണ്ടെന്ന പൊതുബോധത്തെ മാറ്റി തീർക്കേണ്ടതുണ്ടെന്നും ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാട്. ദലിത് ഭൂസംരക്ഷണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.സി. ജെന്നി അധ്യക്ഷത വഹിച്ചു. കെ. മുരളി മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി വികസന വകുപ്പുകൾക്കും സർക്കാറിനും സമർപ്പിക്കുന്നതിനായി മുഴുവൻ ആളുകളും ഒപ്പിട്ട നിവേദനം തയാറാക്കി. ദലിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം, കിടപ്പാടം ജപ്തിചെയ്യാതിരിക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിക്കണം, കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിലെ റവന്യൂഭൂമി വീണ്ടെടുത്ത് ദലിത്, ഭൂരഹിത കുടുംബങ്ങൾക്ക് വിതരണം ചെയ്യണം തുടങ്ങി 12 വിഷയങ്ങൾ ഉന്നയിച്ചാണ് നിവേദനം. തൃക്കാക്കര കാക്കനാട് മേഖലകളിലെ പുറന്തള്ളപ്പെട്ട ദലിത് കുടുംബങ്ങൾ മണ്ണും ജീവിതവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൺവെൻഷൻ. പി.കെ. വിജയൻ, പി.ജെ. മാനുവൽ, സി.ആർ. നീലകണ്ഠൻ, കെ.പി. സേതുനാഥ്, കെ.കെ. മണി, സേതുസമരം, കെ. സുനിൽകുമാർ, രമേശൻ ബാലുശ്ശേരി, സി.പി. നഹാസ്, ഇ.കെ. കുഞ്ഞുമോൻ, ജോർജ് മാത്യു എന്നിവർ സംസാരിച്ചു. ഫോട്ടോ: ദലിത് ഭൂസംരക്ഷണ കൺവെൻഷൻ സണ്ണി എം.കപിക്കാട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.