വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം

മൂവാറ്റുപുഴ: വൈദ്യുതി മേഖലയെ കോർപറേറ്റുകൾക്ക് വിറ്റ് തുലക്കുന്ന വൈദ്യുതി നിയമ ഭേദഗതിക്കെതിരെ നാഷനൽ കോഓഡിനേഷൻ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് മൂവാറ്റുപുഴ ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു. മൂവാറ്റുപുഴയിൽ ജീവനക്കാർ നടത്തിയ പ്രകടനത്തിന് ശേഷം ചേർന്ന യോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കെ.ഇ.ഡബ്ല്യു.എഫ് മൂവാറ്റുപുഴ ഡിവിഷൻ പ്രസിഡൻറ് പി.എം. കലമോൾ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി.ഒ.എ ജില്ല സെക്രട്ടറി കെ. മനോജ് കുമാർ, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൽ. മാഗി, എൻ.ജി.ഒ യൂനിയൻ ജില്ല ജോ.സെക്രട്ടറി എസ്. ഉദയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.