കാലടി: മഞ്ഞപ്ര ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മേരിഗിരിയിൽനിന്ന് 80 ലിറ്റർ ചാരായവും 600 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പണി നിർത്തിവെച്ചിരിക്കുന്ന ഇഷ്ടിക കളത്തിലെ ഷെഡിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ കെ.ആർ. രാം പ്രസാദ്, പ്രിവന്‍റീവ് ഓഫിസർമാരായ ടി.ഡി. ജോസ്, ടി.വി. ജോൺസൻ, എ.സി. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.യു. ജോമോൻ, രജിത്. ആർ. നായർ, എക്സൈസ് ഡ്രൈവർ സജീഷ് എന്നിവർ പങ്കെടുത്തു. ചിത്രം എക്സൈസ് പിടിച്ചെടുത്ത ചാരായവും വാറ്റുപകരണങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.