പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയമായ നഹാ സാഹിബ് ലൈബ്രറിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി പുസ്തക ശേഖരണ കാമ്പയിൻ ആരംഭിച്ചു. പഞ്ചായത്ത് ഹെഡ് ക്ലർക്ക് ടി.പി. ബനേഷ് ഖാനിൽനിന്ന് പുസ്തകം ഏറ്റുവാങ്ങി പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സഫിയ സലിം, കെ.എം. അബ്ദുൽ കരീം, സീനത്ത് മൈതീൻ, വാർഡ് മെംബർമാരായ അബൂബക്കർ മാങ്കുളം, കെ.എം. മൈതീൻ, ആഷിത അൻസാരി, റിയാസ് തുരുത്തേൽ, ഷാജിമോൾ റഫീഖ്, നസിയ ഷെമീർ, എ.എ. രമണൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ, അസി. സെക്രട്ടറി വി.ആർ. മനോജ്, ലൈബ്രേറിയൻ കെ.എ. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.