വെറ്റിലപ്പാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ 12ാം വാർഡിൽ വെറ്റിലപ്പാറ മെയിൻ റോഡ് ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ചാത്തൻ ചിറയിൽ സി.പി. കുഞ്ഞുമോന്‍റെ നൂറോളം ഏത്തവാഴകളും കൂർക്ക കൃഷികളുമാണ് നശിപ്പിച്ചത്. കൃഷിഭവൻ വഴി ഏത്തവാഴകൾ ഇൻഷ്വർ ചെയ്തതാണ് ആശ്വാസമായി കർഷകർ കാണുന്നത്. വെറ്റിലപ്പാറ ഭാഗത്തെ കർഷകരെ പൂർണമായും വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടി ആരംഭിച്ചതായി കൃഷിഭവൻ അധികൃതർ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജുവിന്‍റെ നേതൃത്വത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ മേരി പീറ്റർ, കൃഷി ഓഫിസർ ഇ.എം. അനീഫ, കൃഷി അസി. വി.കെ. ജിൻസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.