ബൈക്ക്​ മറിഞ്ഞ് എൻജിനീയർ മരിച്ചു

മല്ലപ്പള്ളി: നിയന്ത്രണം വിട്ട ബൈക്ക്​ റബർ തോട്ടത്തിലേക്ക് മറിഞ്ഞ്​ പുതുശ്ശേരി ചാങ്ങിച്ചേത്ത് വീട്ടിൽ ജോസഫ് ജോർജിന്‍റെ മകൻ സിജോ ജെറിൻ ജോസഫ് (27) മരിച്ചു. കല്ലൂപ്പാറ പുതുശ്ശേരി ജങ്​ഷന് സമീപം പുറമറ്റം - പുതു​ശ്ശേരി റോഡിലാണ് അപകടം. കരാർ എടുത്തിരിക്കുന്ന വിവിധ സ്ഥലങ്ങളിൽ ഞായറാഴ്ച സന്ദർശിച്ച എൻജിനീയറായ സിജോ തിരികെ വീട്ടിൽ എത്താൻ വൈകി. മൊബൈൽ ഫോണിൽ വിളിച്ചിട്ട്​ എടുക്കാത്തതിനാൽ വീട്ടുകാർ രാത്രി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ വഴി നടത്തിയ അന്വേഷണത്തിൽ പുതുശ്ശേരിക്ക്​ സമീപം റോഡരികിലെ കാടുപിടിച്ച റബർ തോട്ടത്തിൽ അപകടം നടന്നത് കണ്ടെത്തി. മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. കീഴ്​വായ്പൂര് പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: അക്കാമ്മ ജോസഫ്. സഹോദരങ്ങൾ: ജുബിൻ, ജൂലി മറിയം. --------- ഫോട്ടോ . സിജോ ജെറിൻ ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.