കൊച്ചി: മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നയനിലപാടുകളിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിൻമാറണമെന്ന് കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേന്ദ്രത്തിൻെറ ബ്ലൂ ഇക്കോണമി നയം അതേപടി നടപ്പായാൽ തീരദേശ ജനത തീരം വിടേണ്ടി വരും. പ്രതിപക്ഷത്തിൻെറ ശക്തമായ എതിർപ്പ് അവഗണിച്ച് കേരള നിയമസഭ 2021ൽ പാസാക്കിയ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലന നിയമത്തിലെ പല വ്യവസ്ഥകളും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്നതാണ്. തൊഴിൽ ദിനങ്ങൾ ഗണ്യമായി നഷ്ടപ്പെട്ടതിനാൽ സാമ്പത്തികമായി ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ. ഇവർക്ക് പ്രത്യേകം ധനസഹായം നൽകാൻ തയാറല്ലാത്ത സർക്കാർ അർഹതപ്പെട്ട ആനുകൂല്യങ്ങൾപോലും നൽകാത്തത് ക്രൂരതയാണെന്ന് കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. എസ്.ടി.യു ജില്ല പ്രസിഡന്‍റ് പി.എം. കരിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എസ്. അബൂബക്കർ, ഭാരവാഹികളായ പി.എം. അലി, പി.എം.എ. ലത്തീഫ്, അഷറഫ് വള്ളൂരാൻ, നിസാർ പാറപ്പുറം, സലിം മൂവാറ്റുപുഴ, അനസ് കെ.എം. എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. അബ്ദുല്ല (പ്രസി), എം.ബി. സലിം (വൈസ് പ്രസി), അഷറഫ് അലി(ജന. സെക്ര), നവാസ് (സെക്ര), എ.എം. സിദ്ദീഖ് (ട്രഷ). er ഫോട്ടോ 1, കെ.കെ. അബ്ദുല്ല 2, അഷറഫ് അലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.