വെള്ളം ഇറങ്ങിത്തുങ്ങി; വീടുകളിലേക്ക്​ മടക്കം

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ജലനിരപ്പ് താഴ്ന്നു. ജനവാസ കേന്ദ്രങ്ങളിൽനിന്നടക്കം വെള്ളം ഇറങ്ങിയതോടെ ഭൂരിഭാഗം കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങി. മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനം നിലനിൽക്കുന്നതിനാൽ ആശങ്കയോടെയാണ് പലരും മടങ്ങിയത്. കഴിഞ്ഞ ആറു ദിവസമായി പെയ്യുന്ന കനത്ത മഴക്ക് ശമനമായതോടെയാണ് ശനിയാഴ്ച പുലർച്ചയോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് താഴ്ന്നത്. താലൂക്കിൽ 316 വീടുകളിലായിരുന്നു വെള്ളം കയറിയത്. വ്യാപക കൃഷിനാശമുണ്ടാകുകയും ചെയ്തു. വെള്ളപ്പൊക്കം ഏറ്റവും അധികം ബാധിച്ചത് മൂവാറ്റുപുഴ ടൗണിനെയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറുകയും ചെയ്തു. 200ഓളം വീടുകളിലാണ്​ ഇവിടെ വെള്ളം കയറിയത്. നഗരത്തിൽ തുറന്ന നാലു ദുരിതാശ്വാസ ക്യാമ്പുകൾ പ്രളയഭീതി ഒഴിഞ്ഞതോടെ തിങ്കളാഴ്ച വൈകീട്ട് അടക്കുമെന്ന് തഹസിൽദാർ കെ.എസ്. സതീശൻ അറിയിച്ചു. ദിവസങ്ങളോളം വെള്ളംകയറി കിടന്നതിനാൽ ചില വീടുകൾ അപകട ഭീഷണിയുയർത്തുന്നുണ്ട്. താലൂക്കിൽ വ്യാപക കൃഷി നാശമാണുണ്ടായത്. കപ്പ കൃഷിയടക്കം പൂർണമായി നശിച്ചു. നഗരസഭ പ്രദേശത്ത് മാത്രം 15 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. താലൂക്കിൽ ഒരുകോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.