ബോട്ടിൽ ഉറങ്ങാൻ കിടന്ന തൊഴിലാളിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി

ബോട്ടിൽ ഉറങ്ങാൻ കിടന്ന മത്സ്യത്തൊഴിലാളി മരിച്ച നിലയിൽ മട്ടാഞ്ചേരി: മത്സ്യബന്ധന . കന്യാകുമാരി തേങ്ങാപട്ടണം മൂളൂർത്തറ ലോറൻസാണ്​ (41) മരിച്ചത്. മുനമ്പം സ്വദേശി പ്രസാദിന്‍റെ ഓശാന എന്ന ബോട്ടിലെ തൊഴിലാളിയാണ് ലോറൻസ്. ശനിയാഴ്ച രാവിലെ 15 തൊഴിലാളികളുമായാണ് ബോട്ട് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. മത്സ്യബന്ധനത്തിന് ശേഷം രാത്രി ബോട്ട് നങ്കുരമിട്ട് എല്ലാവരും ഉറങ്ങാൻ കിടന്നു. ഞായറാഴ്ച ലോറൻസ് എഴുന്നേൽക്കാതിരുന്നതോടെ ബോട്ട് കൊച്ചിയിലെത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: ശെൽവി. സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്തു. ചിത്രം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.