കാഞ്ഞൂര്‍: ചൊവ്വര-വല്ലംകടവ് റോഡിൻെറ ഇരുവശത്തായി കാലപ്പഴക്കംച്ചെന്ന മരങ്ങള്‍ ജനങ്ങള്‍ക്ക് അപകട ഭീഷണിയാകുന്നു. കഴിഞ്ഞ മൂന്നുവര്‍ഷം മുമ്പ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പാറപ്പുറം-വല്ലംകടവ് പ്രദേശങ്ങളിലെ മൂന്ന് മരങ്ങള്‍ മുറിച്ചുമാറ്റുകയും ചില മരങ്ങളുടെ ശാഖകള്‍ വെട്ടിമാറ്റുകയും ചെയ്തിരുന്നു. കൂടുതലും വാക പോലുള്ള പാഴ്മരങ്ങളാണ്. ശക്തമായ കാറ്റില്‍ ഇത്തരം മരങ്ങള്‍ ഒടിഞ്ഞുവീഴാനും സാധ്യതയുണ്ട്. ചില മരങ്ങളുടെ ശിഖരങ്ങള്‍ ഉണങ്ങിയതും മരത്തിൻെറ അടിവശത്തെ മണ്ണുകള്‍ ഒലിച്ചുപോയി വേരുകള്‍ പുറത്തുകാണാവുന്ന നിലയിലാണ്. പാറപ്പുറം, പുതിയേടം, കാഞ്ഞൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂള്‍ ബസുകള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. പാറപ്പുറം ജങ്ഷനില്‍ നില്‍ക്കുന്ന 40 വര്‍ഷമെങ്കിലും പഴക്കമുള്ള മഹാഗണിയുടെ ഭൂരിഭാഗം ചില്ലകളും ഉണങ്ങിവീഴാവുന്ന നിലയിലാണ്. നാളുകളായി നിരവധി പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. ചരിഞ്ഞു നില്‍ക്കുന്നതും കേടായതുമായ മരങ്ങള്‍ വെട്ടിമാറ്റി ഈ സ്ഥാനത്ത് പുതിയ തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്ന് കാഞ്ഞൂര്‍ പഞ്ചായത്തംഗം ടി.എന്‍. ഷണ്മുഖന്‍ ആവശ്യപ്പെട്ടു. ചിത്രം: ചൊവ്വര-വല്ലംകടവ് റോഡില്‍ അപകടഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.