സംസ്ഥാന ധനമന്ത്രിയുടെ നടപടി ഇരട്ടത്താപ്പ് -ആർ.എസ്.പി

ആലുവ: നിത്യോപയോഗ ഉൽപന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്താൻ ജി.എസ്.ടി കൗൺസിലിൽ അനുകൂലിച്ച സംസ്ഥാന ധനമന്ത്രിയുടെ നടപടി ഇരട്ടത്താപ്പാണെന്നും അക്കാര്യം ജനങ്ങൾക്ക് ബോധ്യമായതായും ആർ.എസ്.പി ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ അഭിപ്രായപ്പെട്ടു. ആലുവ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല എക്സിക്യൂട്ടിവ് അംഗം എസ്. ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങായി കെ. റെജികുമാർ, പി.ജി. പ്രസന്നകുമാർ, ജില്ല കമ്മിറ്റി അംഗം ജോർജ് ഓനാട്ട്, ജി. വിജയൻ, വി.യു. അരുൺ, പി.എം. ബഷീർ എന്നിവർ സംസാരിച്ചു. ജി. വിജയൻ സെക്രട്ടറിയായി 11 അംഗ മണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.