സംസ്ഥാനത്ത്​ സ്വർണവില കുറഞ്ഞു

കൊച്ചി: . ശനിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുത്തനെ കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമായി. ഗ്രാമിന് 4,765 രൂപയിലും പവന് 38,120 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. രണ്ട് ദിവസംകൊണ്ട് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ആഗസ്റ്റ്​ നാലിന് ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയ ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ആഗസ്റ്റ്​ ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.