നിക്ഷേപതുക തിരിച്ചു നൽകാൻ ശവമഞ്ചവുമായി മാർച്ച്

പള്ളുരുത്തി: ചെല്ലാനം, കണ്ടക്കടവ് എസ്.സി /എസ്.ടി സഹകരണ സംഘത്തിലെ മുന്നൂറോളം വരുന്ന നിക്ഷേപകർക്ക് തുക തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ശവമഞ്ചവും വഹിച്ച് സംഘം ഓഫിസിലേക്ക് മാർച്ച് നടത്തി. മൂന്ന്​ വർഷമായി നിക്ഷേപം നടത്തിയ സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ തുക സി.പി.എം നേതൃത്വം ഭരിക്കുന്ന സംഘം നൽകാൻ തയാറാകുന്നില്ലെന്നും 2.78 കോടി രൂപയോളം നൽകാനുണ്ടെന്നും സമരക്കാർ ആരോപിച്ചു. ചെല്ലാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം ബ്ലോക്ക് പ്രസിഡന്‍റ്​ ഷാജി കുറുപ്പശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ തോമസ് ഗ്രിഗറി അധ്യക്ഷത വഹിച്ചു. ഷാജി തോപ്പിൽ, ജിനു കെ. വിൻസെന്‍റ്​, എം.ആർ. അശോകൻ, സലീം കണ്ടക്കടവ്, ജോമേഷ്, ഗോപി ചിറമുക്കിൽ, കുഞ്ഞുമോൻ, രാജീവ് കളത്തിൽ, ജനാർദനൻ കണ്ടക്കടവ്, അഗസ്റ്റിൻ കൊക്കളത്തിൽ എന്നിവർ സംസാരിച്ചു . ചിത്രം: കോൺഗ്രസ് പ്രവർത്തകർ ശവമഞ്ചവുമായി പ്രതീകാത്മക സമരം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.