തീരദേശ സാംസ്കാരിക കലോത്സവം ഇന്ന് തുടങ്ങും

മട്ടാഞ്ചേരി: കൃപാസനം കേരള സ്കൂൾ ഓഫ് ഫോക് ആർട്സ്​ പള്ളിത്തോടി‍ൻെറ ആഭിമുഖ്യത്തിൽ നാലുമാസത്തെ പശ്ചിമകൊച്ചി തീരദേശ സാംസ്കാരികോത്സവം 'ജാലർ -2022' ഞായറാഴ്ച രാവിലെ 11ന് സെന്‍റ്​ ജോൺ പാട്ടത്ത് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൃപാസനം വൈസ് ഡയറക്ടർ തങ്കച്ചൻ പനക്കൽ അധ്യക്ഷതവഹിക്കും. 75ഓളം ചവിട്ടുനാടക കലാകാരന്മാരെ ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികളായ ജോസി കണ്ടക്കടവ്, പി.എക്സ്. ജയിംസ്‌, പി.ജെ. മൈക്കിൾ, കെ.ജെ. അലക്സ്, എ.എ. റാഫേൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.