തൃപ്പൂണിത്തുറ: കേരളത്തിലെ ദേശീയ പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ശക്തി മഹാത്മജിയുടെ ആശയങ്ങളായിരുന്നെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സ്വാതന്ത്ര്യത്തിൻെറ 75 ാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന സ്വാതന്ത്ര്യത്തിൻെറ അമൃത മഹോത്സവം പരിപാടികളുടെ ഭാഗമായി 'ഗാന്ധിജിയും കേരളത്തിലെ ദേശീയ പ്രസ്ഥാനവും' എന്ന വിഷയത്തില്‍ സംസ്ഥാന പുരാവസ്തു വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ മുന്നേറ്റമെന്ന നിലയില്‍ സ്വാതന്ത്ര്യ സമരത്തിന് കേന്ദ്രീകൃത സ്വഭാവം കൈവരുന്നതിനു മുമ്പ് കോളനിവത്കരണത്തിനെതിരെ രാജ്യത്ത് നടന്ന വിവിധ പ്രവര്‍ത്തനങ്ങളെയും സ്വാതന്ത്ര്യസമരമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തില്‍ നടന്ന പരിപാടിയില്‍ അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമാ സന്തോഷ് മുഖ്യാതിഥിയായിരുന്നു. മുന്‍ എം.പിയും മാധ്യമ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വിഷയാവതരണം നടത്തി. നഗരസഭ കൗണ്‍സിലര്‍ സി.കെ. ഷിബു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എം.ആര്‍. രാഘവന്‍, പുരാവസ്തു വകുപ്പ് വിദ്യാഭ്യാസ ഓഫിസര്‍ കെ.വി. ശ്രീനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗാന്ധിജിയുടെ കേരള പര്യടനം വിഷയത്തില്‍ സെന്‍റ് തെരേസാസ് കോളജിലെ വിദ്യാർഥികളുടെ രംഗാവിഷ്‌കാരവും ദേശഭക്തിഗാനാലാപനവും സംഘടിപ്പിച്ചു. EC-TPRA-2 Minister Ahammed Devarcoil ഗാന്ധിജിയും കേരളത്തിലെ ദേശീയ പ്രസ്ഥാനവും വിഷയത്തില്‍ സംസ്ഥാന പുരാവസ്തു വകുപ്പ് സംഘടിപ്പിച്ച സെമിനാറിൻെറ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.