എല്ലാവരോടും ഒരുപോലെ ഇടപഴകിയിരുന്ന വ്യക്തിയായിരുന്നു ജോർജ് -വി.ഡി. സതീശൻ

കൊച്ചി: വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും ഒരുപോലെ ഇടപഴകിയിരുന്ന വ്യക്തിയായിരുന്നു ജോർജ് ഈഡനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 19ാമത് ജോർജ് ഈഡൻ അനുസ്മരണ യോഗം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രിയനായ പൊതുപ്രവർത്തകനായിരുന്നു ജോർജ് ഈ‌ഡനെന്ന് മുൻ മന്ത്രി എസ്. ശർമ അനുസ്മരിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ. ബാബു, മുൻ എം.പി. കെ.പി. ധനപാലൻ, ജില്ല യു.ഡി.എഫ് കൺവീനർ ഡൊമിനിക് പ്രസന്‍റേഷൻ, മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ, റോജി എം. ജോൺ എം.എൽ.എ, മുഹമ്മദ് കുട്ടി, ദീപ്തി മേരി വർഗീസ്, മുൻ മേയർ ടോണി ചമ്മണി, ജെയ്സൺ ജോസഫ്, അന്ന ഹൈബി ഈഡൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.