സാഹിത്യോത്സവ് സ്വാഗതസംഘം ഓഫിസ് തുറന്നു

കൊച്ചി: സെപ്​റ്റംബർ രണ്ട് മുതല്‍ 10 വരെ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് കേരള സാഹിത്യോത്സവി‍ൻെറ സ്വാഗതസംഘം ഓഫിസ് കളമശ്ശേരിയില്‍ തുറന്നു. സമസ്ത ജില്ല പ്രസിഡന്‍റ്​ കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി.ടി. ഹാഷിം തങ്ങള്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം അഡ്വൈസറി ബോര്‍ഡ് കണ്‍വീനര്‍ വി.എച്ച്. അലി ദാരിമി, ജനറല്‍ കണ്‍വീനര്‍ എം.ബി. അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി, സി.എ. ഹൈദ്രോസ്, മജീദ് മുസ്‌ലിയാര്‍ വടാട്ടുപാറ, ഡോ. എ.ബി. അലിയാര്‍, ഇസ്മാഈല്‍ സഖാഫി നെല്ലിക്കുഴി, സി.പി. ഷാജഹാന്‍ സഖാഫി സംബന്ധിച്ചു. സാഹിത്യോത്സവ് സോണ്‍ തലത്തിലെ ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ പ്രഖ്യാപനം കെ.എസ്.എം. ഷാജഹാന്‍ സഖാഫി നിര്‍വഹിച്ചു. ER SSF എസ്.എസ്.എഫ് കേരള സാഹിത്യോത്സവ് സ്വാഗതസംഘം ഓഫിസ് കളമശ്ശേരിയില്‍ കല്‍ത്തറ പി. അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.