മാറമ്പിള്ളി എം.ഇ.എസ് കോളജ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ ഫൈനലിൽ

പെരുമ്പാവൂര്‍: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, എ.ഐ.സി.ടി.ഇ, കേന്ദ്രസര്‍ക്കാറി‍ൻെറ ഇന്നവേഷന്‍ സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ ഭുവനേശ്വറില്‍ നടക്കുന്ന സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ ഫൈനല്‍ റൗണ്ടിലേക്ക് മാറമ്പിള്ളി എം.ഇ.എസ് കോളജ് ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ടീം ലീഡര്‍ ടി.എ. സാഹിദ് ബിന്‍ അലി, ടീം മെംബര്‍മാരായ ഷോണ്‍സണ്‍ സന്തോഷ്, കെ.എസ്. ഹസീന, അമൃത ജിനേഷ്, സേതുലക്ഷ്മി എസ്. നായര്‍, രഹനമോള്‍, ഇ.എം. ഷറീന, റോഷ്‌നി അലക്‌സ് എന്നിവര്‍ കോളജിനെ പ്രതിനീധികരിച്ച് പങ്കെടുക്കും. ഹാക്കത്തോണില്‍ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജാണ് മാറമ്പിള്ളി എം.ഇ.എസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.