കോതമംഗലം: മഴ ശക്തിപ്രാപിച്ചതോടെ റോഡ് മുഴുവൻ കുഴികളായി മാറി. ആലുവ- മൂന്നാർ റോഡിൻെറ ഭാഗമായ കോതമംഗലം- പെരുമ്പാവൂർ റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്. ഇരുചക്ര വാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത വിധം കുഴികൾ രൂപപ്പെട്ടു. റോഡ് നാലുവരി പാതയാക്കി മാറ്റുന്നതിൻെറ ഭാഗമായുള്ള നടപടിക്രമങ്ങളുടെ പേരുപറഞ്ഞ് നാല് വർഷത്തിലേറെയായി പൂർണതോതിൽ റീ ടാറിങ് നടത്തിയിട്ട്. കുഴികൾ രൂപപ്പെടുന്നയിടങ്ങളിൽ മാത്രം അറ്റകുറ്റപ്പണി നടത്തിവരുകയാണ് അധികൃതർ. ഒരു മഴ കഴിയുന്നതോടെ അറ്റകുറ്റപ്പണി നടത്തിയ ഇടവും അതിനടുത്ത ഭാഗവും കുഴിയായി മാറും. ഇപ്പാൾ റോഡ് പൂർണമായും തകർന്നു നിരവധി അപകടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. അടുത്തിടെയാണ് കുഴി ഒഴിവാക്കുന്നതിനിടെ ഓട്ടോ നിയന്ത്രണംവിട്ട് റോഡിൽ തെറിച്ചുവീണ് ഡ്രൈവർ മരിച്ചത്. നെല്ലിക്കുഴി കനാൽ പാലത്തിന് സമീപം കുഴികൾ തിരിച്ചറിയാൻ കപ്പക്കോൽ നാട്ടി കൊടികൾ തൂക്കിയിട്ടിരിക്കുകയാണ് നാട്ടുകാർ. EM KMGM 2 Road നെല്ലിക്കുഴി കനാൽ പാലത്തിന് സമീപം കുഴികൾ തിരിച്ചറിയാൻ കപ്പക്കോൽ നാട്ടിയിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.