വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നയാൾ പിടിയിൽ

മുളന്തുരുത്തി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും കവർന്നയാളെ അറസ്റ്റ് ചെയ്തു. മുളന്തുരുത്തി പെരുമ്പള്ളിക്ക് സമീപം രാജ്ഭവൻ വെട്ടിക്കാട്ട് രഞ്ജിത് രാജനാണ് അറസ്റ്റിലായത്. മുളന്തുരുത്തി പൊലീസ് സബ് ഇൻസ്പെക്ടർ എസ്.എൻ. സുമിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയെ മാനഹാനിപ്പെടുത്തി ബലമായി ഫോട്ടോകൾ എടുത്ത് അത് മറ്റുള്ളവരെ കാണിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി നാല് വർഷമായി പണം വാങ്ങുകയായിരുന്നു എന്നാതാണ്​ പരാതി. പിറവം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.