ഗൂഢാലോചന അന്വേഷിക്കണം -പ്രമീള ഗിരീഷ്​കുമാർ

മൂവാറ്റുപുഴ: നഗരസഭ ഓഫിസിൽ തനിക്കുനേരെ ഉണ്ടായ ആക്രമണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ എത്തിക്കണമെന്നും ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് കൗൺസിലർ പ്രമീള ഗിരീഷ്​കുമാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ പി.പി. എൽദോസിന് എതിരെയും സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാട്ടിനെതിരെയും ഗുരുതര ആരോപണങ്ങളും പ്രമീള ഉന്നയിച്ചു. ഗൂഢാലോചനയിൽ മുനിസിപ്പൽ ചെയർമാനും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പങ്കുണ്ട്. തന്നെ ആക്രമിച്ച മുനിസിപ്പൽ വൈസ് ചെയർപഴ്സൻ സിനി ബിജു, കൗൺസിലർ ജോയ്​സ് മേരി ആന്‍റണി എന്നിവർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം ലഭിക്കുംവരെ ആശുപത്രിയിൽ കഴിയുകയാണിവർ. ഒരു കുടുംബത്തിന് ലൈഫ് ഭവനം ലഭിക്കുന്നതി‍ൻെറ പേപ്പർ ഭാഗങ്ങൾ ശരിയാക്കാനാണ് താൻ മുനിസിപ്പൽ ഓഫിസിൽ എത്തിയത്. അപേക്ഷ തയാറാക്കുന്നതിനിടെയായിരുന്നു മർദനം. ദിവസങ്ങളായി ചികിത്സയിൽ കഴിയുന്ന തന്നെ ഇതുവരെ കോൺഗ്രസ് നേതാക്കളോ സഹപ്രവർത്തകരോ സന്ദർശിക്കാത്തത് ഗൂഢാലോചനയുടെ തെളിവാണെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.