പ്രമീള ഗിരീഷ്കുമാർ സി.പി.എമ്മിൻെറ ചട്ടുകമായി മാറി -പി.പി. എല്‍ദോസ് മൂവാറ്റുപുഴ: കഴിഞ്ഞ ഒന്നര വർഷമായി കോൺഗ്രസിലും യു.ഡി.എഫിലും വിമത പ്രവർത്തനം നടത്തി വരുന്ന കോൺഗ്രസ് കൗൺസിലർ പ്രമീള ഗിരീഷ്കുമാർ ഒടുവിൽ സി.പി.എമ്മിൻെറ ചട്ടുകമായി മാറിയെന്ന് നഗരസഭ ചെയർമാൻ പി.പി. എല്‍ദോസ്. സി.പി.എം ഓഫിസിൽനിന്ന് എഴുതിക്കൊടുക്കുന്ന ആരോപണങ്ങളാണ് ഇവർ ഓരോ ദിവസവും ഉന്നയിക്കുന്നത്. നഗരസഭ വൈസ് ചെയർമാൻ സിനി ബിജുവിനെയും കോൺഗ്രസ് കൗൺസിലർ ജോയ്സ് മേരി ആന്‍റണിയെയും കൈയേറ്റം ചെയ്തതിന് പിന്നാലെ കള്ളക്കഥകൾ ചമഞ്ഞ് കൂടുതൽ യു.ഡി.എഫ് കൗൺസിലർമാരെ കേസിൽ കുടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. നഗരസഭ ഓഫിസിൽ പ്രമീളയെ ആരും ആക്രമിച്ചിട്ടില്ല. അവരാണ് അതിക്രമം നടത്തിയത്. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം യു.ഡി.എഫിന്റെ ഭൂരിപക്ഷം കൗൺസിലർമാരും ഓഫിസിൽ ഉണ്ടായിരുന്നില്ല. എന്നാൽ, പതിവിനു വിപരീതമായി മിക്ക ഇടത് കൗൺസിലർമാരും ഉണ്ടായിരുന്നു. സി.പി.എം ഓഫിസിൽനിന്ന് ലഭിക്കുന്ന നിർദേശത്തിന് അനുസൃതമായല്ല പൊലീസ് പ്രവർത്തിക്കേണ്ടത്. ജനാധിപത്യവിരുദ്ധ നീക്കം ഉണ്ടായാൽ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.