പള്ളിക്കര: കരിമുകള്‍ മുതല്‍ ചിത്രപ്പുഴ വരെ യാത്ര ദുരിതമയമാകുന്നു. വ്യവസായ മേഖലയായ ഇവിടെ തീപിടിക്കാന്‍ സാധ്യതയുള്ള പെട്രോളിയം, പാചകവാതക ഉല്‍പന്നങ്ങളുമായി ടാങ്കറുകൾ കടന്നുപോകുന്ന റോഡിൻെറ പല ഭാഗത്തും വലിയ കുഴികളാണ്. അമോണിയ, എല്‍.പി.ജി, മറ്റ് പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവ നിറച്ച നൂറകണക്കിന് ബുള്ളറ്റ് ടാങ്കറുകള്‍ ഇതിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം ഇരുമ്പനത്ത് കാറുമായി ബുള്ളറ്റ് ടാങ്കര്‍ കൂട്ടിയിടിച്ചത് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായിരുന്നു. റോഡ് വശങ്ങളിലാണ് വലിയതും അപകടസാധ്യതയുള്ളതുമായ എല്‍.പി.ജി, പ്രൊപ്പലിന്‍ ടാങ്കറുകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതുമൂലം കാൽനടക്കാരും ഇരുചക്രവാഹന യാത്രികരും വന്‍ ദുരിതമാണ് അനുഭവിക്കുന്നത്. റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്ന് ഇവിടെ പലപ്പോഴും വാഹനാപകടങ്ങളും പതിവാണ്. കൂടാതെ കരിമുകള്‍ മുതൽ ചിത്രപ്പുഴ വരെ പല ഭാഗത്തും മഴ പെയ്താല്‍ വലിയ വെള്ളക്കെട്ടാണ്. ഇതിന് പുറമെ ഇരുവശത്തും ചളിക്കെട്ടും മാലിന്യവുമാണ്. ചില ഭാഗങ്ങളില്‍ പുല്ലും കാടും നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് അപകട ഭീഷണിയായി നില്‍ക്കുന്ന ഫാക്ട് മതിലും. സുരക്ഷ പ്രാധാന്യമുള്ള മേഖലയിലെ ഈ റോഡ് നാലുവരിയാക്കണമെന്ന ആവശ്യവും ശക്തമാണ്. പടം. കരിമുകള്‍- ചിത്രപ്പുഴ റോഡ് (em palli 1)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.