കുടമുണ്ടയിലെ പുതിയ തടയണ പൊളിക്കണം

കോതമംഗലം: കുടമുണ്ട പുതിയ പാലത്തോടനുബന്ധിച്ചു നിർമിച്ച തടയണ പൊളിച്ചുനീക്കണമെന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു. കവളങ്ങാട് പഞ്ചായത്തിലെ മാരമംഗലം, കണ്ണാടിക്കോട്, പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ തടയണ പൊളിച്ചുനീക്കൽ അനിവാര്യമാണെന്ന് കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ്​ സൈജന്റ് ചാക്കോ പറഞ്ഞു. ആന്‍റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഗോപി, ജെസി സാജു, കാന്തി വെള്ളക്കയ്യൻ, മൂവാറ്റുപുഴ എം.എൽ.എയുടെ പ്രതിനിധി അജു മാത്യു, ജില്ല പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.