കാലടി: എം.സി റോഡിലെ പ്രധാനപാലമായ കാലടി ശ്രീശങ്കര പാലത്തില്‍ വീണ്ടും കുഴികൾ രൂപപ്പെട്ടു. ആഴ്ചകള്‍ക്ക് മുമ്പ് അടച്ച് ഭാഗത്താണിത്. പ്രധാന റോഡില്‍നിന്ന് പാലത്തിലേക്ക് കയറുന്ന ഭാഗങ്ങളിലാണ് വലിയ കുഴികള്‍. ഇരുഭാഗത്തുനിന്നും പാലത്തിലേക്ക് കയറുന്ന ഭാഗത്തെ ടാറിങ്ങും കോണ്‍ക്രീറ്റിങ്ങും ഇളകി മാറി. പാലവും റോഡും ചേരുന്ന ഭാഗത്ത് വലിയ നീളത്തിലാണ് പൊളിഞ്ഞിരിക്കുന്നത്. ഇതോടെ പാലത്തിലും കാലടി ടൗണിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതിനിടെ ഉദ്യോഗസ്ഥര്‍ തിരിഞ്ഞ് നോക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ടോടെ യുവാക്കളെത്തി കല്ലും മണ്ണും ഇട്ട് കുഴിയടക്കാനുള്ള ശ്രമം നടത്തി. മാസങ്ങള്‍ക്ക് മുമ്പ് ഇതേ ഭാഗത്ത് വിള്ളല്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ നിയന്ത്രിച്ച് കുഴിയടച്ചിരുന്നു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അറ്റകുറ്റപ്പണി നടത്തിയത്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നും വിവിധ യുവജന സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചിത്രം: കാലടി ശ്രീശങ്കര പാലവും റോഡും ചേരുന്ന ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന കുഴിയിലേക്ക് കല്ലും മണ്ണും ഇട്ട നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.