കൊലക്കുറ്റത്തിന് കേസെടുക്കണം -എം.എൽ.എ

അത്താണി: ബദ്​രിയ ഹോട്ടൽ ഉടമ ഹാഷിമിന്റെ മരണത്തിന്​ ഉത്തരവാദി ദേശീയപാത അധികൃതരും കരാറുകാരനുമാണെന്നും ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അൻവർ സാദത്ത് എം.എൽ.എ. മനുഷ്യജീവന് പുല്ലുവില കൽപിക്കാത്ത നിരുത്തരവാദ നിലപാടാണ് ദേശീയപാത അധികൃതർ അവലംബിക്കുന്നത്. യഥാസമയം അറ്റകുറ്റപ്പണി തീർക്കുകയോ സുരക്ഷ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുന്നില്ല. ജനരോഷം ഉയർന്നാലും നടപടി സ്വീകരിക്കാത്ത ദേശീയപാത അധികൃതരും സുരക്ഷിതമില്ലാത്ത റോഡ് നിർമിക്കുന്ന കരാറുകാരുമാണ് ഹാഷിമിന്റെയും റോഡിലെ പോരായ്മകൾ മൂലം ജീവൻപൊലിഞ്ഞവരുടെയും മരണത്തിനുത്തരവാദി. ജില്ല റൂറൽ എസ്.പിക്ക് ഇതുസംബന്ധമായി പരാതി നൽകിയിട്ടുണ്ട്​. ഹാഷിമിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.