അങ്കമാലി: ദേശീയപാത അത്താണിയിൽ കുഴിയിൽപെട്ട് തെറിച്ചുവീണ് സ്കൂട്ടർ യാത്രികൻ മരിക്കാനിടയായ സംഭവത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ബെന്നി ബഹനാൻ എം.പി കത്തയച്ചു. റോഡിലെ കുഴികളും മറ്റ് ശോച്യാവസ്ഥകളും നിരന്തരം ദേശീയപാത അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാൽ, ഇതുവരെ ഒരു പരിഹാരവുമുണ്ടായില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച നിതിൻ ഗഡ്കരി വിളിച്ചുചേർത്ത കേരളത്തിലെ എം.പിമാരുടെ യോഗത്തിലും ചാലക്കുടി മണ്ഡലത്തിലെ ദേശീയപാതയിലെ അപാകതകൾ എം.പി മന്ത്രിയെ ധരിപ്പിച്ചിരുന്നു. മരിച്ച ഹാഷിമിൻെറ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.