മാഞ്ഞാലി: സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് മരിച്ച അങ്കമാലി ടെൽക്ക് കവലയിലെ ബദ്രിയ ഹോട്ടൽ ഉടമ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ. ഹാഷിമിന്റെ മൃതദേഹം മാട്ടുപുറം കൈമൾതുരുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ദേശീയപാത നെടുമ്പാശ്ശേരി അത്താണി എം.എ.എച്ച്.എസ് സ്കൂളിന് സമീപത്തെ വളവിലെ ഭീമൻ കുഴിയിൽ സ്കൂട്ടർ വീണ് എതിർദിശയിലെ ട്രാക്കിലേക്ക് ഹാഷിം തെറിച്ചുവീണു. ഈ സമയം അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്ന അജ്ഞാത വാഹനം ദേഹത്ത് കയറി ജീവൻപൊലിയുകയായിരുന്നു. അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് നീക്കിയ മൃതദേഹം രാത്രിതന്നെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം ഒരുമണിയോടെയാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കിയത്. EKG ANKA 1 HASHIM വെള്ളിയാഴ്ച അപകടത്തിൽ മരിച്ച ഹാഷിം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.