ആലപ്പുഴ: രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം കോണ്‍ഗ്രസ് നേതാക്കളെ വളരെ മോശമായ രീതിയില്‍ ആക്ഷേപിക്കുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി നേതാക്കൾ. മോദിയില്‍നിന്നുള്ള ഹിതവും അഹിതവുമായ ആനുകൂല്യം നേടാനുള്ള ഇത്തരം പ്രസ്താവനകളെ ജനം പുച്ഛിച്ചുതള്ളും. മോദിയുടെയും പിണറായിയുടെയും പാലമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ജനകീയ പ്രക്ഷോഭമായി മാറുന്നതിനെ മോദി ഭയക്കുകയാണ്. മോദിക്കായുള്ള ചില തൽപര ഏര്‍പ്പാടാണ് വെള്ളാപ്പള്ളി നടത്തുന്നത്. മോദിയെയും പിണറായിയെയും ഒരുപോലെ പ്രീണിപ്പിച്ച് വെള്ളാപ്പള്ളി കോമാളിവേഷം കെട്ടുകയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും കെ.പി.സി.സി ജന. സെക്രട്ടറി എ.എ. ഷുക്കൂര്‍ പറഞ്ഞു. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഭാഗത്തുനിന്നുള്ള ഉപദ്രവങ്ങളെ ഭയക്കുകയാണ് വെള്ളാപ്പള്ളിയെന്ന് മറ്റൊരു ജനറല്‍ സെക്രട്ടറി എം.ജെ. ജോബും അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളെ തൃപ്തിപ്പെടുത്തേണ്ട ആവശ്യം വെള്ളാപ്പള്ളിക്കുണ്ടെന്ന് മുന്‍ കെ.പി.സി.സി അംഗം വി. മേഘനാഥനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.