കോട്ടയം: സാധ്യത അലോട്ട്‌മെന്‍റിന് ശേഷമുള്ള ഓപ്ഷൻ പുനഃക്രമീകരണവും തിരുത്തലുകളും പുതിയ രജിസ്‌ട്രേഷനും ആഗസ്റ്റ് എട്ടിന് അഞ്ചുമണിവരെ നടത്താം. പുതുക്കിയ പരീക്ഷ ടൈംടേബിൾ കോട്ടയം: ജൂലൈ 26ന് ആരംഭിച്ച മൂന്നാം സെമസ്റ്റർ എം.എസ്സി (സി.എസ്.എസ്) (2018, 2017, 2016 അഡ്മിഷനുകൾ - സപ്ലിമെന്‍ററി / 2015, 2014, 2013, 2012 അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്) ജൂലൈ 2022 ബിരുദാനന്തര ബിരുദ പരീക്ഷയുടെ ടൈംടേബിൾ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കിയിരിക്കുന്നു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ഏപ്രിൽ 25ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച മൂന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്, എം.എസ്സി ഇൻഡസ്ട്രിയൽ കെമിസ്ട്രി (2020 അഡ്മിഷൻ -റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്‍ററി - സി.എസ്.എസ്) ബിരുദാനന്തരബിരുദ പരീക്ഷകൾ 12ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. അപേക്ഷ തീയതി നാലാംസെമസ്റ്റർ സി.ബി.സി.എസ് (2020 അഡ്മിഷൻ - റെഗുലർ), സൈബർ ഫോറൻസിക് (2020 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ 11 മുതൽ 17വരെയും പിഴയോടുകൂടി 18 മുതൽ 20 വരെയും സൂപ്പർഫൈനോടുകൂടി 22നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ/ബി.കോം (സി.ബി.സി.എസ്- 2020 അഡ്മിഷൻ - റെഗുലർ), മൂന്ന്, നാല് സെമസ്റ്റർ (സി.ബി.സി.എസ് - 2019, 2018, 2017 അഡ്മിഷൻ - റീ-അപ്പിയറൻസ്) ബിരുദപരീക്ഷകൾക്ക് പിഴയില്ലാതെ 11 മുതൽ 17 വരെയും പിഴയോടുകൂടി 18 മുതൽ 20 വരെയും സൂപ്പർഫൈനോടുകൂടി 22നും അപേക്ഷിക്കാം. ആഗസ്റ്റ് 12ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (സി.എസ്.എസ് - 2020 അഡ്മിഷൻ) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ എട്ടുവരെയും പിഴയോടുകൂടി ഒമ്പതിനും സൂപ്പർഫൈനോടുകൂടി 10നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. പരീക്ഷ തീയതി മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ -എം.എ/എം.എസ്.സി/എം.കോം (2018, 2017, 2016 അഡ്മിഷനുകൾ-സപ്ലിമെന്‍ററി / 2015, 2014 അഡ്മിഷനുകൾ- മേഴ്‌സി ചാൻസ്) ബിരുദാനന്തര ബിരുദ പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് 22, സെപ്റ്റംബർ 13 തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ. പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ ബി.വോക്-അഗ്രോ ഫുഡ് പ്രോസസിങ് (പുതിയ സ്കീം - 2021 അഡ്മിഷൻ -റെഗുലർ) ബിരുദ പരീക്ഷ ജൂൺ 2022 പ്രാക്ടിക്കൽ പരീക്ഷകൾ 12, 16 തീയതികളിൽ കാഞ്ഞിരപ്പള്ളി, സെന്‍റ് ഡൊമിനിക് കോളജിൽവെച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഒന്നാം സെമസ്റ്റർ ബി.വോക് ബിസിനസ് അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷൻ (2021 അഡ്മിഷൻ -റെഗുലർ -പുതിയ സ്‌കീം) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽവെച്ച് 10 മുതൽ 17വരെ നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ആറാം സെമസ്റ്റർ ബി.എച്ച്.എം (2018 അഡ്മിഷൻ - റെഗുലർ / 2014-2017 അഡ്മിഷൻ - സപ്ലിമെന്‍ററി / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ്) ആഗസ്റ്റ് 2022 പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ 16, 17 തീയതികളിൽ പാലാ, സെന്‍റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിൽവെച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ 2022 ജൂണിൽ നടന്ന രണ്ടാംസെമസ്റ്റർ ഐ.എം.സി.എ (ന്യൂ സ്‌കീം -2020 അഡ്മിഷൻ -റെഗുലർ / 2019, 2018, 2017 അഡ്മിഷനുകൾ -സപ്ലിമെന്‍ററി), ഡി.ഡി.എം.സി.എ (2014-2016 അഡ്മിഷനുകൾ -സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതൽ അതത് കോളജുകളിൽവെച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.