മട്ടാഞ്ചേരി: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികമായ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി കൊച്ചിൻ വോയ്സ് വീടുകളിൽ ഉയർത്താൻ സൗജന്യമായി ദേശീയപതാക വിതരണം ചെയ്യുന്നു. ആദ്യഘട്ടമായി കൊച്ചിയിലെ രണ്ടായിരത്തോളം വീടുകളിലാണ് പതാക നൽകുന്നത്. വിതരണോദ്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പതിന് ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ നടക്കും. നാവികസേന ഉദ്യോഗസ്ഥർ, സ്വാതന്ത്ര്യ സമര സേനാനികൾ, പൗരപ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥിയാകുമെന്ന് കൊച്ചി വോയ്സ് പ്രസിഡന്‍റ് ഭരത് എൻ. ഖോന, ജനറൽ സെക്രട്ടറി എസ്.കൃഷ്ണകുമാർ, ജനറൽ കൺവീനർ ശ്രീറാം ചന്ദ്രൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.