ലോകത്തിലെ ഏറ്റവും വലിയ ഹണിമൂൺ ട്രിപ്പുമായി അമേരിക്കൻ ദമ്പതികൾ

മട്ടാഞ്ചേരി: ലോകത്തിലെ ഏറ്റവും വലിയ ഹണിമൂൺ ട്രിപ്പുമായി അമേരിക്കൻ ദമ്പതികളായ മൈക്ക് ഹോവാർഡും ആനും കൊച്ചിയിലെത്തി. 2012 ജനുവരിയിലാണ് ഇവരുടെ ഹണിമൂൺ യാത്ര ആരംഭിച്ചത്. ഇതിനിടെ ഏഴ്​ ഭൂഖണ്ഡങ്ങൾ, 50 രാജ്യങ്ങൾ, 456 ദേശങ്ങൾ എന്നിവ പിന്നിട്ടു. ഓരോ രാജ്യങ്ങളിലെയും സന്ദർശനങ്ങളും അനുഭവങ്ങളും യുട്യൂബിൽ പങ്കുവെച്ച് യാത്ര തുടരുകയാണ് ദമ്പതികൾ. ബുധനാഴ്ച ഇവർ ഫോർട്ട്​കൊച്ചിയിലത്തി. വ്യാഴാഴ്ച ഇവിടെ നിന്ന്​ യാത്രതിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.