കീഴ്മാട്: മഴ ശക്തമായതോടെ വെള്ളം നിറഞ്ഞൊഴുകി തുമ്പിച്ചാൽ. കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാൽ തടാകം കാണാൻ പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും നിരവധിപേർ എത്താറുണ്ട്. എന്നാൽ, രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ ജലസംഭരണി നിറഞ്ഞ് കവിയുകയായിരുന്നു. കുട്ടശ്ശേരി - മനക്കകാട് റോഡിന് കുറുകെ ഒഴുകുന്ന തുമ്പിച്ചാൽ തടാകം കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. പത്ത് ഏക്കറുള്ള തുമ്പിച്ചാലിന് എതിർവശത്തെ തുമ്പിച്ചാൽ പാടവും മഴക്കാലത്ത് മുങ്ങും. തുമ്പിച്ചാൽ തടാകത്തിനും പാടശേഖരത്തിനും നടുവിലൂടെയാണ് കുട്ടമശ്ശേരി - മനക്കകാട് - തടിയിട്ടപറമ്പ് റോഡ് പോകുന്നത്. റോഡ് കവിഞ്ഞ് വെള്ളം ഒഴുകുമ്പോൾ റോഡിന്‍റെ രണ്ട് വശത്തുനിന്നും വെള്ളം ഒഴുകി വരുന്ന ഭാഗത്താണ് ആളുകൾ വന്ന് നിൽക്കുന്നതും വെള്ളത്തിൽ ഇറങ്ങുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.