തുറന്ന കാറിന്‍റെ വാതിലിൽ ഇടിച്ച്​ ബൈക്ക് മറിഞ്ഞു

പള്ളിക്കര: പള്ളിക്കര ജങ്ഷനില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് വന്‍ അപകടം. ബൈക്ക് യാത്രികന്‍ ഡോറിലിടിച്ച് വീണു. പള്ളിക്കരയില്‍നിന്ന്​ മോറക്കാലയിലേക്ക് വരുകയായിരുന്ന പടിഞ്ഞാറെ മോറക്കാല മുട്ടത്തോടില്‍ ജോയ് ആന്റണിയാണ് അപകടത്തിൽപെട്ടത്​. നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കാലിന് മൂന്ന് ഒടിവും തലക്ക്​ പിന്നില്‍ പരിക്കുകളുമുണ്ട്​. ശസ്ത്രക്രിയ നടത്തി. കുന്നത്തുനാട് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.