കിഴക്കമ്പലം: പുക്കാട്ടുപടി-ചെമ്പറക്കി റോഡില്‍ ഇരുവശത്തായി റോഡില്‍ പെരിയാര്‍വാലി കനാലിനോട് ചേര്‍ന്ന് നില്‍ക്കുന്ന അക്കേഷ്യമരങ്ങള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. ഇതില്‍ പലതും ഉണങ്ങി ഏതുസമയത്തും നിലംപൊത്തുമെന്ന അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് രണ്ടുപ്രാവശ്യം മരം മറിഞ്ഞ് വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങിയിരുന്നു. 30 വര്‍ഷം മുമ്പ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വനവത്കരണത്തിന്റെ ഭാഗമായി നട്ടുവളര്‍ത്തിയ അക്കേഷ്യമരങ്ങളാണിത്. അക്കാലത്ത് ഈ റോഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആയിരത്തോളം മരങ്ങളാണ് നട്ടത്. കാലക്രമേണ ഇത് വളര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ലേലത്തിലും മറ്റുമായി വില്‍പ്ന നടത്തിയിരുന്നു. ഇപ്പോള്‍ നൂറോളം മരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഉണക്കുബാധിച്ച് ഇതില്‍ പലതും അപകട ഭീഷണിയാണന്നും നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് വാര്‍ഡ് അംഗം നുസ്‌റത്ത് ഹാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.