കുമളി: ഭർത്താവിന്‍റെ ചവിട്ടേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ യുവതി മരിച്ചു. ചക്കുപള്ളം കോളനിയിൽ ശരവണന്‍റെ ഭാര്യ സുമതി(27)യാണ് വ്യാഴാഴ്ച മരിച്ചത്. ഭാര്യയെ ചവിട്ടിപ്പരിക്കേൽപിച്ചെന്ന പരാതിയിൽ ഭർത്താവ് ശരവണനെ കഴിഞ്ഞ 30ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബവഴക്കിനെ തുടർന്ന് ജൂലൈ ആദ്യമാണ് സുമതിയുടെ വയറ്റിൽ ചവിട്ടി ശരവണൻ പരിക്കേൽപിച്ചത്. അവശനിലയിലായ സുമതിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. സംസ്കാരം വെള്ളിയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.