കൊച്ചി: മഴ പൊതുവെ കുറഞ്ഞുനിന്ന ഒരു പകലിന് ശേഷം രാത്രിയോടെ മഴ കനത്തത് ഇരുട്ടടിയായി. വെള്ളം താഴ്ന്ന പ്രദേശങ്ങളിലൊക്കെ നേരം വെളുത്തപ്പോൾ വീണ്ടും വെള്ളം കയറി. അതിതീവ്രമായ മഴയാണ് പലയിടങ്ങളിലും പെയ്തത്. മഴ രാത്രിയിലും തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിരവധി വീടുകളിൽ വെള്ളം കയറി.പലരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചാലക്കുടി പുഴയിൽ വൈകീട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും മാറിത്താമസിക്കാൻ നിർദേശിക്കുകയും ചെയ്തു. ചാലക്കുടിയാറിൽ നീരൊഴുക്ക് വർധിച്ചതോടെ പുത്തൻവേലിക്കരയിലെ വിവിധ ഭാഗങ്ങളിൽ നിരവധി കുടുംബങ്ങൾ വെള്ളക്കെട്ടിലായി. പശ്ചിമ കൊച്ചിയിലും വിവിധ പ്രദേശങ്ങളിലും വെള്ളം കയറി. പലയിടങ്ങളിൽ മരങ്ങൾ വീണും റോഡ് തകർന്നും ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ 21ദുരിതാശ്വാസ ക്യാമ്പുകളായിരുന്നു ഉണ്ടായിരുന്നത് അത് 19 ക്യാമ്പുകളായി കുറഞ്ഞു. നിലവിൽ 768 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.